Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Handed Over

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം: പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്ര​തി​ക​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ​താ​ണ് ഉ​ത്ത​ര​വ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. ന​ര​ഹ​ത്യ​യ്ക്കാ​ണ് സു​ഹൈ​ലി​നെ​തി​രെ പൊ​ലി​സ് കേ​സ് എ​ടു​ത്ത​ത്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തും മ​ദ്യ​പി​ച്ച ബാ​റു​ക​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. മ​ദ്യ​പി​ച്ച് വ​ണ്ടി​യോ​ടി​ച്ച​ത് ത​ട​യാ​തി​രു​ന്ന​തി​നാ​ണ് സു​ഹൈ​ലി​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന നി​ന​വ്, അ​മീ​ന്‍, ജോ​യ​ല്‍ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള കേ​സ്.

പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്ന് മ​രി​ച്ച ഗോ​പി​ക​യു​ടെ കു​ടും​ബ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്. ദ​ക്ഷി​ണ ക​ന്ന​ഡ സു​ള്ളി​യ സ്വ​ദേ​ശി ഇ​യ്യാ​സ് ഇ​ബ്രാ​ഹിം (21), ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​നി ദേ​വി​ക (21), മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​നി ഗോ​പി​ക (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Kerala

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: ഒ​രു കേ​സ് ക​ണ്ണൂ​ര്‍ പോ​ലീ​സി​നു കൈ​മാ​റി

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​രി​ല്‍​നി​ന്നു പ​തി​നാ​റു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കൊ​ള​വ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൈ​മാ​റി. കൊ​ള​വ​ല്ലൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചെ​റ്റ​ക്ക​ണ്ടി​യി​ലാ​ണ് കു​ട്ടി​യെ ത​ട​വി​ലാ​ക്കി​യി​രു​ന്ന​ത്. അ​വി​ടെ​നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ടി​യെ ചേ​വാ​യൂ​ര്‍ പോ​ലീ​സ് മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​യ​തി​നാ​ലാ​ണ് അ​വി​ടു​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കേ​സ് കൈ​മാ​റി​യ​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​മാ​സം 15ന് ​രാ​ത്രി പെ​ണ്‍​കു​ട്ടി​യെ ചേ​വാ​യൂ​രി​ലെ വീ​ടി​നു സ​മീ​പ​മു​ള്ള റോ​ഡി​ല്‍ നി​ന്ന് കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് ത​ന്നെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഈ ​കേ​സി​ല്‍ വ​സീം, ആ​ത്മ​ജു എ​ന്നി​വ​രാ​ണു പ്ര​തി​ക​ള്‍. ഇ​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ത​ള്ളി​യി​രു​ന്നു. വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച് ഇ​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ന്ന​താ​യാ​ണ് സൂ​ച​ന. ര​ണ്ടു പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് ചേ​വാ​യൂ​ര്‍ എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ല്‍ വ​ച്ച് കു​ട്ടി​യെ ത​ട​വി​ലാ​ക്കി ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ അ​ഞ്ചു പേ​രാ​ണു നി​ല​വി​ല്‍ പ്ര​തി​ക​ള്‍. സം​ഘ​ത്തി​ലൊ​രാ​ളാ​യ സു​ഹൈ​ല്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യ കു​ട്ടി​യെ ര​ണ്ടു സം​ഘ​ങ്ങ​ളാ​ണ് ഉ​പ​ദ്ര​വി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് പോ​ക്സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​മെ​ന്ന പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് വ​സീ​മും ആ​ത്മ​ജും ചേ​ര്‍​ന്ന് ആ​ലു​വ​യി​ല്‍ വ​ച്ച് പെ​ണ്‍​കു​ട്ടി​യെ വി​ട്ട​യ​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി കോ​ഴി​ക്കോ​ട്ടേ​ക്കു തി​രി​ച്ചു​വ​രു​ന്ന​വ​ഴി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ കെ​ണി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി സി​ഡ​ബ്ല്യു​സി​യു​ടെ കീ​ഴി​ലു​ള്ള കെ​യ​ര്‍​ഹോ​മി​ലാ​ണു​ള്ള​ത്.

Kerala

കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു; ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കും.

ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടും​ബം അ​തൃ​പ്‌​തി പ്ര​ക​ടി​പ്പി​ച്ചു​രു​ന്നു.

ഇ​തോ​ടെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​യ്ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​കും ഇ​ത്. പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ഇ​നി സി​ബി​ഐ​യാ​ണ് കേ​സി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

Kerala

മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഗവർണർക്ക് കൈമാറും: ദീപാ ദാസ്മുൻഷി

തിരുവനന്തപുരം: യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമപട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച രണ്ടിന് പട്ടിക ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി അറിയിച്ചു.

ഉഭയകക്ഷി ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഞായറാഴ്ച രാവിലെയും ചർച്ചകൾ തുടരുമെന്നും അവർ പറഞ്ഞു.

ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.ലിജു, പി.സി വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മന്‍റെയും ബിന്ദുകൃഷ്ണയുടെയും പേരുകളും സജീവ പരിഗണനയിലാണെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പിണങ്ങിനിൽക്കുന്ന രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പും വിജിലൻസും നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Kerala

വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ്; മു​പ്പ​തോ​ളം വീ​ടു​ക​ൾ​കൂ​ടി ഇ​ന്ന് സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ ഇ​ന്ന് മു​പ്പ​തോ​ളം വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റും. നി​ല​വി​ൽ 83 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വീ​ടു​ക​ളി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ ഇ​നി​യും താ​മ​സം തു​ട​ങ്ങി​യി​ട്ടി​ല്ല.

178 വീ​ടു​ക​ളും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ താ​മ​സം തു​ട​ങ്ങു​മെ​ന്നാ​ണ് ദു​ര​ന്ത​ബാ​ധി​ത​രു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം, മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് 178 വീ​ടു​ക​ളി​ലും താ​മ​സം തു​ട​ങ്ങാ​ൻ ആ​കു​മോ എ​ന്ന​തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. ഈ ​മാ​സം അ​വ​സാ​നം 178 വീ​ടു​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ഊ​രാ​ളു​ങ്ക​ലി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം.

District News

അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് അ​ടു​ക്ക​ള ഉ​പ​ക​ര​ങ്ങ​ൾ കൈ​മാ​റി

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ങ്ക​ണ വാ​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ്രി​ഡ്ജ്, വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, ഇ​ഡ്ഡ​ലി പാ​ത്രം എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജാ​ൻ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​സി​ഡിഎ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ.​പി.​ ജ​യ​ല​ക്ഷ്മി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷി​ദ റ​ഹ്‌​മാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, സി​ന്ധു മ​ധു​സൂ​ദ​ന​ൻ, പി. ​നൂ​റു​ദ്ദീ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ.​ പ്ര​മോ​ദ്, കെ.​ പ്രി​യ, അ​ങ്ക​ണ​വാ​ടി​വ​ർ​ക്ക​ർ കെ.​പി.​ ശൈ​ല​ജ, എം.​വി.​ സ്നേ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ്ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ്ണ​റു​ടെ ശു​പാ​ർ​ശ പ്ര​കാ​രം ഡി​ജി​പി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യും ലോ​ൺ ആ​പ്പ് കേ​സും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും.

ഏ​പ്രി​ൽ പ​ത്തി​നാ​ണ് നി​തി​ന്‍ രാ​ജ് കോ​ളേ​ജ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. വ​കു​പ്പ് മേ​ധാ​വി റാം ​മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​തി​ന്‍ നേ​ര​ത്തെ പ​റ​ഞ്ഞ​താ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഡെ​ന്റ​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ. ​എം.​കെ. റാ​മും സം​ഗീ​ത ന​മ്പ്യാ​രു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. എം ​കെ റാ​മി​നെ​യും സം​ഗീ​ത​യെ​യും കോ​ളേ​ജ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും റാ​മി​നെ ക​ഴി​ഞ്ഞ ദി​വ​സം മാ​നേ​ജ്മെ​ന്‍റ് പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തി​നി​ടെ, അ​ധ്യാ​പി​ക​യെ​യും നി​തി​ൻ രാ​ജി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ലോ​ണ്‍ ആ​പ്പ് ന​ട​ത്തി​പ്പു​കാ​രെ സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഖാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഋ​ഷി​കേ​ഷ് തി​വാ​രി, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ശാ​ന്ത് ഖേ​വ​ൽ(28), ഫ​രി​ദാ​ബാ​ദ് സ്വ​ദേ​ശി പ്ര​കാ​ശ് ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

 

 

 

 

 

Kerala

ഭവനരഹിതരായ കായികതാരങ്ങൾക്ക് നാളെ വീടു കൈമാറും

കോ​ട്ട​യം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഭ​വ​ന​ര​ഹി​ത​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വീ​ട് നി​ര്‍മി​ച്ചു​ന​ല്‍കാ​ന്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ നി​ര്‍മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ നാ​ളെ കൈ​മാ​റും.

കോ​ട്ട​യം മൗ​ണ്ട് കാ​ര്‍മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​ക്കു നി​ര്‍മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി കൈ​മാ​റും. മൂ​ന്ന് കാ​യി​ക​താ​ര​ങ്ങ​ള്‍ക്ക് വീ​ട് നി​ര്‍മി​ച്ചു​ന​ല്‍കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

കാ​സ​ര്‍ഗോ​ഡ് ചെ​റു​വ​ത്തൂ​ര്‍ കു​ട്ട​മ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി, പാ​ല​ക്കാ​ട് വി​എം എ​ച്ച്എ​സ്എ​സ് വ​ട​വ​ന്നൂ​ര്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി എ​ന്നി​വ​ര്‍ക്കാ​ണ് വീ​ട് ന​ല്‍കു​ന്ന​ത്.

ഇ​തി​ന് അ​ധ്യാ​പ​ക​രി​ല്‍നി​ന്ന് 29,78,178 രൂ​പ സ​മാ​ഹ​രി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ആ​റി​ന് കെ​എ​സ്ടി​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​എ. ഷാ​ഫി കൈ​മാ​റും.

കാ​സ​ര്‍ഗോ​ട്ടെ വീ​ട് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. കു​ട്ടി​ക്കൊ​രു വീ​ട് പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന​ത്ത് 147 വീ​ടു​ക​ള്‍ കെ​എ​സ്ടി​എ നി​ര്‍മി​ച്ച് ന​ല്‍കി​യി​ട്ടു​ണ്ട്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ക​ത്തി​ൽ ബി​ജെ​പി സീ​ൽ: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈ​മാ​റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​യ​​​​ച്ച സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ സീ​​​​ൽ വ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യോ​​​​ടെ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഏ​​​​തൊ​​​​ക്കെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കാ​​​​ണ് വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന കാ​​​​ര്യം പു​​​​റ​​​​ത്തു വ​​​​ന്നി​​​​ട്ടി​​​​ല്ല. അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സി​​​​ഇ​​​​ഒ​​​​യും സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ പി.​​​​ബി. നൂ​​​​ഹ് ആ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷം മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

ക്ല​​​​റി​​​​ക്ക​​​​ൽ മി​​​​സ്റ്റേ​​​​ക്കാ​​​​ണ് സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ വാ​​​​ദം. ക​​​​ത്ത് സി​​​​പി​​​​എം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്. ഇ​​​​തേ​​​​തു​​​​ട​​​​ർ​​​​ന്ന് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ നി​​​​ന്ന് ഡ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു.

കീ​​​​ഴു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ ബ​​​​ലി​​​​യാ​​​​ടാ​​​​ക്കി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് വീ​​​​ഴ്ച വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കമ്മീ​​​​ഷ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

Education

മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഐ​എ​ച്ച്ആ​ർ​ഡി​ക്ക് കൈ​മാ​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ ഭ​​​ര​​​ണ നി​​​ർ​​​വ​​​ഹ​​​ണാ​​​ധി​​​കാ​​​രം പൂ​​​ർ​​​ണ​​​മാ​​​യി ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

കൈ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ അ​​​തി​​​നൂ​​​ത​​​ന​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക ശാ​​​ഖ​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​നാ​​​കും. ഹൈ​​​റേ​​​ഞ്ച് മേ​​​ഖ​​​ല​​​യി​​​ലെ ഈ ​​​ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​നം മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റ്റു​​​ന്ന​​​തി​​​ലേ​​​ക്കു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഗ്രാ​​​ന്‍റ് ഇ​​​ൻ എ​​​യ്ഡ് പ​​​ദ​​​വി​​​യു​​​ള്ള ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി, കോ​​​ള​​​ജ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ തു​​​ക പ​​​ദ്ധ​​​തി വി​​​ഹി​​​ത​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കും.

മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ എ​​​ൻ​​​ബി​​​എ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് സ്റ്റ​​​ഡീ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്ന മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്ന് എ​​​ൻ​​​ജി​​​നി​​​റിം​​​ഗ് കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യി.

International

യുക്രെയ്ന് വീണ്ടും മാർപാപ്പയുടെ കൈത്താങ്ങ്; മരുന്നുകളും ഹീറ്ററുകളും കൈമാറി

വ​ത്തി​ക്കാ​ന്‍ സി​റ്റി: റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന യു​ക്രെ​യ്നി​ലെ ജ​ന​ത​യ്ക്ക് വീ​ണ്ടും സ​ഹാ​യ​മെ​ത്തി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ക​ന​ത്ത നാ​ശം വി​ത​ച്ച സാ​പ്പോ​റി​ഷ്യ മേ​ഖ​ല​യി​ലേ​ക്കാ​ണ് ആ​യി​ര​ത്തി​ല​ധി​കം ഇ​ല​ക്‌​ട്രി​ക് ഹീ​റ്റ​റു​ക​ൾ അ​ട​ങ്ങി​യ സ​ഹാ​യം മാ​ർ​പാ​പ്പ അ​യ​ച്ച​ത്.

മാ​ർ​പാ​പ്പ​യു​ടെ ഉ​പ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ ക​ർ​ദി​നാ​ൾ കോ​ൺ​റാ​ഡ് ക്രാ​യ​വി​സ്‌​കി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ഫീ​സ് അ​യ​ച്ച വ​സ്തു​ക്ക​ളി​ല്‍ പ​ത്തു ല​ക്ഷം യൂ​റോ​യു​ടെ അ​വ​ശ്യ​മ​രു​ന്നു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഫോ​ണ്ടാ​സി​യോ​ൺ ബാ​ൻ​കോ ഫാ​ർ​മ​സ്യൂ​ട്ടി​ക്കോ ക​മ്പ​നി​യാ​ണ് മ​രു​ന്നു​ക​ള്‍ വ​ത്തി​ക്കാ​നു ല​ഭ്യ​മാ​ക്കി​യ​ത്.

അ​തി​ശൈ​ത്യം രൂ​ക്ഷ​മാ​യ യു​ക്രെ​യ്നി​ല്‍ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ടി​സ്ഥാ​ന ഊ​ർ​ജ സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ന്ന​തി​നാ​ൽ ഖാ​ർ​കീ​വ്, സാ​പ്പോ​റി​ഷ്യ മേ​ഖ​ല​ക​ളി​ല്‍ എ​ണ്ണൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ വ​ലി​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചൂ​ട് ല​ഭ്യ​മാ​ക്കു​ന്ന ഹീ​റ്റ​റു​ക​ൾ എ​ത്തി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് ഊ​ർ​ജ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ ഉ​പ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ര്യാ​ല​യം വ​ഴി 80 വൈ​ദ്യു​തി ജ​ന​റേ​റ്റ​റു​ക​ളും മ​രു​ന്നു​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും മൂ​ന്നു ട്ര​ക്കു​ക​ളി​ലാ​യി യു​ക്രെ​യ്നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ചി​രു​ന്നു.

യു​ദ്ധം നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച​തോ​ടെ യു​ക്രെ​യ്ൻ ജ​ന​ത അ​തീ​വ​ദു​രി​ത​ത്തി​ലാണ്. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. പ​ല കു​ടും​ബ​ങ്ങ​ളും ഛിന്ന​ഭി​ന്ന​മാ​യി. ജീ​വ​നു​വേ​ണ്ടി പ​ലാ​യ​നം ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ കാ​ഴ്ച​യാ​ണ് എ​ങ്ങും.

പു​രു​ഷ​ന്മാ​രെ​ല്ലാം യു​ദ്ധ​മു​ന്ന​ണി​യി​ലാ​യ​തി​നാ​ൽ വീ​ടു​ക​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്നു. യു​ദ്ധ​മു​ന്ന​ണി​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഏ​റി​യ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് അ​നാ​ഥ​മാ​യി​രി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ. വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം സീ​ൽ​വ​ച്ച ക​വ​റി​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ട് ഇ​ന്ന് കോ​ട​തി എ​സ്ഐ​ടി​ക്ക് കൈ​മാ​റും.

റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. 19ന് ​ഹൈ​ക്കോ​ട​തി​യി​ൽ കൊ​ടു​ക്കു​ന്ന അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ‍​ർ​ട്ടി​ൽ ഈ ​ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ ഫ​ല റി​പ്പോ​ർ​ട്ടും ഉ​ൾ​പ്പെ​ടു​ത്തും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗ​തി ത​ന്നെ നി​ർ​ണ​യി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് വി​എ​സ്എ​സ്‍​സി കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​പ്പാ​ളി​ക​ൾ മാ​റ്റി​യോ, ശ​ബ​രി​മ​ല​യി​ൽ ഇ​പ്പോ​ഴു​ള്ള​ത് പ​ഴ​യ​പാ​ളി​ക​ളാ​ണോ അ​തോ പു​തി​യ പാ​ളി​ക​ളാ​ണോ, പാ​ളി​ക​ളി​ലെ സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ് തു​ട​ങ്ങി​യ​വ നി​ർ​ണ​യി​ക്കു​ന്ന പ​രി​ശോ​ധ​ന​യാ​ണ് നി​ല​വി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​നെ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. ശ​ങ്ക​ര​ദാ​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റാ​മെ​ന്ന് ജ​യി​ൽ ഡോ​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up